Welcome To
മുളപ്പോൺപള്ളി കുടുംബം
|
നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിപാർത്ത പൗരാണിക കുടുംബം, പൗരോഹിത്യ കുലപതികൾ വാണരുളിയ തറവാട്, തിരുമണിമംഗലം മഹാദേവർക്ഷേത്രം സാമീപ്യം, കന്നി 11 ശ്രാദ്ധം തലമുറകളിലുടെ ഒത്തുകുടലിൻ്റെയും ഭാഗ്യ സ്‌മരണയുടെയും ദിനം. മുളപ്പോൺപള്ളി ആദ്യനാൾ മുതൽ ക്രൈസ്‌തവ ദേവാലയം.
“ഞങ്ങളുടെ ചിന്തയുടെയും നാവിൻ്റെയും സേവനം നിനക്കൊരു ബലിയായി ഞങ്ങളിതാ സമർപ്പിക്കുന്നു. അങ്ങേക്കു സമർപ്പിക്കേണ്ടതെന്തോ അതെനിക്കു തന്നരുളിയാലും നാഥാ..”
ആമുഖം
2023 -ൽ കുടുംബയോഗ അംഗങ്ങൾ കുറവിലങ്ങാട് മാർത്ത മറിയം പള്ളി സന്ദർശിച്ചു, വി. കുർബാന അർപ്പിച്ച ശേഷം ദേവാലയത്തിനുള്ളിൽ.
ചരിത്രത്തിന്റെ സാധ്യമായ പഠനങ്ങളുടെ വെളിച്ചത്തിൽ വരമൊഴിയായും വാമൊഴിയായും ലഭിച്ച വിവരങ്ങളെ ശ്രദ്ധാപൂർവ്വം അപഗ്രഥിച്ച് എല്ലാ സാഹചര്യതെളിവുകളും ഉൾക്കൊണ്ട് ‘മുളപ്പോൺപള്ളി കുടുംബചരിത്രം ഒരെത്തിനോട്ടം” എന്ന കുടുംബചരിത്രം 2006 സെപ്റ്റംബർ 27 (കന്നി 11) ശ്രാദ്ധദിവസം തേവിരേത്തുകിഴക്കേതിൽ ശ്രീ. ജോയി കോശി യുടെ ഭവനത്തിൽ വെച്ച് പത്തനംതിട്ട രൂപത മെത്രാപ്പൊലീത്ത അഭി. യൂഹാനോൻ മാർക്രിസോസ്റ്റം തിരുമേനിയുടെ അദ്ധ്യക്ഷതയിൽ അഭിവന്ദ്യ ഗബ്രിയേൽ മാർഗ്രിഗോറിയോസ് തിരുമേനി പ്രകാശനം ചെയ്‌ത് സമർപ്പിച്ചു. കൂടാതെ അഭിവന്ദ്യരായ ഗീവർഗ്ഗീസ് മാർ ഒസ്‌താത്തിയോസ് തിരുമേനി, അഭി. ജോഷ്യമാർ ഇഗ്നാത്തിയോസ് തിരുമേനി, ചരിത്ര പണ്ഡിതനായ ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ്, സാമൂഹ്യപ്രവർത്തകനും നാട്ടുപ്രമാണിയുമായിരുന്ന ഉടയാൻപറമ്പിൽ സുകുമാരപിള്ള സാർ എന്നിവർ സ്‌തുത്യർഹമായ ആശംസകളും തദവസരത്തിൽ രേഖപ്പെടുത്തി എന്നു ള്ളത് പ്രത്യേകം സ്‌മരണീയമാണ്.
പ്രസ്‌തുത ലഘുചരിത്രത്തിൻ്റെ പ്രസിദ്ധീകരണത്തിന് ചീഫ് എഡിറ്റർ ഫാ.എസ് ജേക്കബ് മുളപ്പോൺ പള്ളി, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ജോയി കോശി തേവരത്ത്, ശ്രീ. പി ടി. മാത്യൂസ് പൈനുംമൂട്ടിൽ പീടികയിൽ, ശ്രീ. ഡാനിയേൽ കാരോട്ട്, ശ്രീ. ഡാനിയേൽ തുരുത്തേൽ, അഡ്വ.ഷീനാ ആൻസ് തരകൻ എന്നിവർക്കും വിവി ധങ്ങളായ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സഹായിച്ച കെ. ജോർജ്ജ്‌കുട്ടി, തേവരേത്തുകിഴക്കേതിൽ എന്നിവരുടെ തദവസരത്തിലുള്ള സേവനങ്ങളും പ്രത്യേകം സ്മരണീയവുമാണ്
തരകനപ്പൂപ്പന്റെ ശ്രാദ്ധവും കെടാവിളക്കും ആർക്കും അവകാശപ്പെടാനില്ലാത്ത വലിയ ചരിത്ര സാക്ഷ്യമാണ്. തുടർച്ച യായി ഓർമ്മയാചരണവും വിളക്കുകൈമാറ്റവും നടത്തുക എന്നത് പൗരോഹിത്വ ശ്രേഷ്‌ഠന്മാരും പൂർവ്വപിതാക്കന്മാരും ദൈവസന്നിധിയിൽ പുലർത്തുന്ന മദ്ധ്യസ്ഥതയുടെ തെളിവായി തന്നെ കരുതാം.
കാലഘട്ടത്തിൻ്റെ മുന്നോട്ടുള്ള പ്രയാണവും ദേശീയവും അന്തർദേശീയവുമായി കുടുംബാംഗങ്ങളുടെ കുടിയേ റ്റവും പുതിയ തലമുറയെ ലക്ഷ്യമാക്കി ഡിജിറ്റൽ യുഗത്തിലേക്കുള്ള വെബ്‌സൈറ്റ് മുതലായ ആശയത്തിലേക്കു വിരൽ ചൂണ്ടുന്നു. പ്രസ്‌തുത സാഹചര്യം സംക്ഷിപ്‌ത കുടുംബചരിത്രം ‘കെടാവിളക്ക്’ വെബ്സൈറ്റിലൂടെ ലഭ്യമാക്കാനുള്ള പ്രയത്നത്തിലേക്ക് നയിച്ചു. 2025 സെപ്റ്റംബർ 27 (കന്നി 11) ശ്രാദ്ധദിവസം മുളപ്പോൺപള്ളി പരേതനായ ജേക്കബ് കത്തനാരുടെ കൊച്ചുമകൾ ഏഴംകുളം മുളപ്പോൺപള്ളി രജനി തോമസിൻ്റെ ഭവനത്തിൽവെച്ച് വെബ്സൈറ്റ് പ്രകാശനം ചെയ്യണം എന്ന ദൃഢനിശ്ചയത്തോടുള്ള പ്രവർത്തനം ദൈവകൃപയാലും സകല വിശുദ്ധന്മാരുടേയും പൂർവ്വപിതാക്കന്മാരുടെയും പ്രാർത്ഥനയോടും പൂർത്തീകരിച്ചു സമർപ്പിക്കുന്നു.
ഈ ലഘുചരിത്ര സംരംഭം ഈ രൂപത്തിൽ ചിട്ടപ്പെടുത്തുവാനായി ബുദ്ധിയും ശക്തിയും ഭക്തിയും നൽകിയ പരമ കാരുണികനായ ദൈവത്തെ സ്‌തുതിക്കുന്നതോടൊപ്പം എനിക്ക് സർവ്വവിധ പ്രചോദനമേകിയ കുടുംബ അംഗങ്ങളോടും കമ്മറ്റി അംഗങ്ങളോടും വിശിഷ്യ ദ്യഢനിശ്ചയത്തോടും പ്രവർത്തന ചാതുര്യത്തോടും ഒപ്പം പ്രവർത്തിച്ച രാജു ഡാനി യേൽ തുരുത്തേൽ (സെക്രട്ടറി), ജെയിംസ് വർഗ്ഗീസ് മുളപ്പോൺപള്ളി (ട്രസ്റ്റി) എന്നിവരോടും യതോചിതമായ ഉപദേശങ്ങൾ നൽകി സഹായിച്ച ശ്രീ.ജോൺ തുണ്ടിൽ, ബാബു വർഗ്ഗീസ് പാണംതുണ്ടിൽ, റ്റി.വി.മാത്യു വാലുകുറ്റിയിൽ, സുബി പാപ്പച്ചൻ പീടികയിൽ, രാജൻ മോഴാട്ട് എന്നിവരോടും കൂടാതെ എന്നോടൊപ്പംനിന്ന് ഏറെ പ്രോത്സാഹനവും പിന്തുണയും നൽകി കൈയ്യെഴുത്തു കോപ്പി വരെ ചിട്ടപ്പെടുത്താൻ സഹായിച്ച ശ്രീമതി റോസമ്മ ജോയിയോടും വിവിധ സാഹചര്യത്തിൽ ഉചിതമായ മാർഗ്ഗനിർദ്ദേശം നൽകിയ എൻ്റെ മക്കളോടും കുടുംബാംഗങ്ങളായ മറ്റെല്ലാവരോടുമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും കൃപയോടെ സ്മരിക്കുന്നു.
HISTORY
സംക്ഷിപ്ത ചരിത്രം
ക്രിസ്തു ശിഷ്യനായ മാർത്തോമ്മ ശ്ലീഹ AD 52-ൽ കൊടുങ്ങല്ലൂരിൽ വന്ന് തൻ്റെ പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പാലയൂർ ഗ്രാമത്തിലായിരുന്നു. മാർത്തോമ്മ ശ്ലീഹയാൽ സ്‌നാനം സ്വീകരിച്ച ബ്രാഹ്മണ ഇല്ലങ്ങളായ കള്ളി, കാളികാവ്, പകലോമറ്റം, ശങ്കരപുരി എന്നിവിടങ്ങളിലുള്ളവർ ക്ഷേത്ര വിചാരകരും പൂജാരികളുമായിരുന്നു കാല ക്രമത്തിൽ ക്രൈസ്‌തവ ഇല്ലങ്ങളായ ഈ ഇല്ലക്കാർ മതപീഡനം മൂലം പാലയൂർ വിട്ട് തെക്കോട്ട് സഞ്ചരിച്ച് തങ്ങളുടെ ബന്ധുക്കളായ ഏറ്റുമാനൂർ മഹാദേവക്ഷേത്രാധികാരികളെ സമീപിക്കുകയും അവിടെ അഭയം തേടുകയും ചെയ്‌തു. ക്രിസ്തുമതം സ്വീകരിച്ചവരോടുള്ള നീരസം കാരണം ഭദ്രകാളി സങ്കേതമായ കാളികാവിലാണ് അവർക്ക് ഇടം നൽകിയ തെന്ന ധ്വനിയുണ്ട്. എന്നാൽ ക്രൈസ്‌തവ വിശ്വാസികളായ ഇക്കൂട്ടർക്ക് ഭദ്രകാളിയിൽ നിന്നും യാതൊരു ദോഷവും സംഭവിച്ചില്ല. ആയതിനാൽ സന്തുഷ്‌ടരായ അധികാരികൾ പഴയ ഇല്ലപ്പേരു ചേർത്ത് സർക്കാർ രേഖകളോടെ വാസയോഗ്യമായ ഭൂപ്രദേശം അനുവദിച്ചു നൽകി. 3-ാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകത്തിൽ തന്നെ കള്ളി, കാളികാവ് വീട്ടുകാർ കുറവിലങ്ങാട്ട് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് താമസം ആരംഭിച്ചു എഡി 337-ാം ആണ്ടോടടുത്ത് ഒരു വൃദ്ധയുടെ രൂപത്തിൽ ദൈവമാ താവ് കാലിമേയ്ക്കുന്ന കുട്ടികൾക്ക് പ്രത്യക്ഷയായി അവിടെ പള്ളി സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും അതനുസരിച്ച് പള്ളി സ്ഥാപിക്കുകയും ചെയ്‌തു. അതിനുശേഷം “കള്ളിവീട്” “പള്ളിവീട്” എന്ന് അറിയപ്പെടുകയും ചെയ്‌തു. കാലം കടന്നുപോകവെ വംശം വർദ്ധിക്കുകയും പലകുടുംബങ്ങളും ജീവിതമാർഗ്ഗം തേടി പല ദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കാനും തുടങ്ങി
Our Image Gallery
മുളപ്പോൺപള്ളി കുടുംബയോഗ ലോഗോ 2004 -ലെ കുടുംബസമ്മേളനത്തിൽ വച്ച് പ്രകാശനം ചെയ്തപ്പോൾ.
മുളപ്പോൺപള്ളി കുടുംബചരിത്രം ഒരെത്തിനോട്ടം എന്ന പുസ്തകം 2006 -ൽ പ്രകാശനം ചെയ്തപ്പോൾ.
2023 -ൽ കുടുംബയോഗ അംഗങ്ങൾ കുറവിലങ്ങാട് മാർത്ത മറിയം പള്ളി സന്ദർശിച്ചു, വി. കുർബാന അർപ്പിച്ച ശേഷം ദേവാലയത്തിനുള്ളിൽ.